അജ്മീര്‍ സ്‌ഫേടനക്കേസില്‍ സ്വാമി അസീമാനന്ദ കുറ്റവിമുക്തന്‍

240

ജയ്പുർ: മതസൗഹാർദ്ദത്തിന്റെ പ്രതീകമായ അജ്മീറിലെ ദർഗയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പട്ട കേസിലെ മുഖ്യപ്രതിയായ മുൻ ആർഎസ്എസ് പ്രവർത്തകൻ സ്വാമി അസീമാനന്ദ അടക്കം നാലു പേരെ എൻഐഎ കോടതി കുറ്റവിമുക്തനാക്കി. കേസിൽ മറ്റു മൂന്നുപേർ കുറ്റക്കാരാണെന്നു കണ്ടെത്തി. സുനിൽ ജോഷി, ഭവേഷ് പട്ടേൽ ദേവേന്ദ്ര ഗുപ്ത എന്നിവരാണ് കുറ്റക്കാർ. ഇതിൽ സുനിൽ ജോഷി മരണമടഞ്ഞു. മറ്റുള്ളവരുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
2007 ഒക്ടോബർ 11 നാണ് അജ്മീറിലെ ദർഗയിൽ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY