ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായെന്നും നേതൃമാറ്റം കൂടിയേ തീരൂവെന്നും മണിശങ്കര്‍ അയ്യര്‍

229

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് മണിശങ്കര്‍ അയ്യര്‍. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായെന്നും നേതൃമാറ്റം കൂടിയേ തീരൂവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ചുരുങ്ങിവരുകയാണ്. അതുകൊണ്ട് നേതൃമാറ്റം ഉണ്ടായേ തീരൂ. യുവാക്കള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായി വരണം. അതോടൊപ്പം പരിചയസമ്ബന്നരായ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തക സമിതിയിലും വരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വന്‍ പരാജയം ഏറ്റുവാങ്ങുകയും ഗോവയിലും മണിപ്പുരില്‍ അധികാരത്തില്‍ എത്താന്‍ കഴിയാത്തതിലും പാര്‍ട്ടിക്കുള്ളില്‍ വലിയ തോതിലുള്ള വിമര്‍ശനം ഉയരുന്നുണ്ട്. കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് മണിശങ്കര്‍ അയ്യര്‍.

NO COMMENTS

LEAVE A REPLY