നിലംബൂര്‍ ചാലിയാര്‍ പുഴയില്‍ രണ്ടു പേരെ ഒഴുക്കില്‍പെട്ടു കാണാതായി

176

മലപ്പുറം • നിലംബൂര്‍ ചാലിയാര്‍ പുഴയില്‍ രണ്ടു പേരെ ഒഴുക്കില്‍പെട്ടു കാണാതായി. മുതുകാട് പുള്ളാളി ശങ്കരന്‍ (59), പാടത്ത്പുലയന്‍ സുകുമാരന്‍ (50) എന്നിവരെയാണു കാണാതായത്. കോവിലകം പാറക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട ശങ്കരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണു സുകുമാരനും ഒഴുക്കില്‍പെട്ടതെന്നു കരുതുന്നു. ഇരുവര്‍ക്കുമായി തിരിച്ചില്‍ തുടരന്നു.

NO COMMENTS

LEAVE A REPLY