സിൽവർലൈനിന് പിന്നിൽ സിപിഎം – ബിജെപി ഗൂഡാലോചനയെന്ന് പ്രതിപക്ഷ നേതാവ്

26

തിരുവനന്തപുരം: സിൽവർലൈനിന് പിന്നിൽ സി പി എം ബി ജെ പി ഗൂഡാലോചനയെന്നും കെ-റെയിൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പുതിയതായി ഒന്നും പറയാനില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോപിച്ചു.

ഡി പി ആറിൽ അവ്യക്തതയുണ്ടെന്നും രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും സ്ഥലം വിട്ടുകൊടുക്കുന്നവർ മാത്രമല്ല കേരളം മുഴുവൻ ഇതിന് ഇരകളാണെന്നും വിട്ടുകൊടുക്കുന്ന സ്ഥലത്തിന് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുകയെന്നും ബഫർ സോണിലുള്ള വർക്ക് ലഭിക്കില്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഒത്തുതീർപ്പിന് ശ്രമം നടക്കുന്നുണ്ടെന്നും ഇടനിലക്കാരെ വെച്ച് ഡൽഹിയിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുകയാണെന്നും ഡൽഹിയിൽ ഇന്നത്തെ പോലീസ് അതിക്രമത്തിന് പിന്നിലും ഇടനിലക്കാരാണെന്ന് സംശയമുണ്ടെന്നും കേരളത്തെ സാമ്പത്തികവും പാരിസ്ഥിതികവുമായി തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രതിപക്ഷം ജനങ്ങൾക്കൊപ്പം നിന്ന് സമരംചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

NO COMMENTS