പൊമ്പിളൈ ഒരുമൈക്കെതിരായ പ്രസ്താവന: തെറ്റിദ്ധരിക്കപ്പെട്ടെന്ന് എം എം മണി

202

പൊമ്പിളൈ ഒരുമൈക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി എം എം മണി. തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് എം എം മണി പറഞ്ഞു. പ്രതിഷേധം ആരോ ഇളക്കിവിട്ടതാണ്. പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും എം എം മണി പറഞ്ഞു.
വി എസ്സിന്റെ ഭരണകാലത്ത് മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാറിനെ വിമര്‍ശിച്ചപ്പോഴാണ് എം എം മണി പൊമ്പിളൈ ഒരുമൈയുടെ സമരത്തെയും അധിക്ഷേപിച്ചത്. സുരേഷ് കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടി. കെയ്‌സ് കണക്കിനായിരുന്നു ബ്രാന്‍ഡി. സകല പണിയുമുണ്ടായിരുന്നു. കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നത്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഒരു ഡിവൈഎസ്പിയുണ്ടായിരുന്നു. എല്ലാരും കൂടിയായിരുന്നു പരിപാടി- എം എം മണി പറഞ്ഞു.

NO COMMENTS

LEAVE A REPLY