കാൻസറിനോടു പൊരുതാൻ ഗ്രീൻടീ

253

തണ്ണിമത്തനും ഗ്രീൻ ടീയും കുടിക്കുന്നത് പതിവാക്കിയാൽ പുരുഷൻമാരിലെ പ്രോസ്ട്രേറ്റ് കാൻസർ തടയാമെന്നു പറയുന്നു ആരോഗ്യഗവേഷകർ. തണ്ണിമത്തനിലെ ലൈകോപിൻ എന്ന ഘടകമാണ് കാൻസർ സാധ്യതയെ തടുക്കുന്നത്. ലൈകോപിൻ അടങ്ങിയ പച്ചക്കറികളും പഴങ്ങളും നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പ്രോസ്ട്രേറ്റ് കാൻസറിനുള്ള പ്രതിരോധകവചമായി. തക്കാളി, ആപ്രിക്കോട്ട്, പപ്പായ, റോസ് മുന്തിരി എന്നിവയിലെല്ലാം ലൈകോപിൻ ഉൾപെടുന്നു. ഇതോടൊപ്പം ഗ്രീൻടീ കൂടി പതിവാക്കിയാൽ കാൻസറിനെതിരായ പ്രകൃതിദത്ത സംരക്ഷണം കൂടുതൽ ഫലവത്താകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഗ്രീൻടീ കുടിക്കാനും പച്ചക്കറികൾ കഴിക്കാനും വിമുഖതയുണ്ടോ? എങ്കിൽ ഗ്രീൻടീയിൽ ഒന്നോ രണ്ടോ എസ്െ ക്യൂബിട്ട് കോൾഡ് ടീം ആയി രുചിക്കാം. മുന്തിരിയും പപ്പായ ജ്യൂസും പ്രഭാതഭക്ഷണത്തിന്റെ ഭാഗമാക്കാം. തക്കാളിജ്യൂസാക്കി അൽപം നാരങ്ങാനീരും ചേർത്തു കുടിക്കാം. തണ്ണിമത്തൻ ജ്യൂസിലും അൽപം നാരങ്ങാനീരും ചേർത്ത് വ്യത്യസ്ത രുചിയോടെ പരീക്ഷിച്ച് നോക്കൂ.

NO COMMENTS

LEAVE A REPLY