ലക്ഷ്മി നായരെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

223

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ഡോ. ലക്ഷ്മി നായരെ മാറ്റിയേക്കുമെന്ന് സൂചന. കോളേജിന്റെ മാനേജ്മെന്റ് കമ്മിറ്റി അടിയന്തരമായി ഇന്ന് വൈകുന്നേരം വിളിച്ചു ചേര്‍ക്കുമെന്നും എല്ലാ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ഡയറക്ടര്‍ നാരായണന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോളേജില്‍ വിദ്യാര്‍ത്ഥി സമരം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചുവെന്ന കുറ്റത്തിന് നേരത്തെ ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇന്റേണല്‍ മാര്‍ക്കിലടക്കം കൃത്രിമം കാണിച്ചുവെന്ന പരാതിയെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് പരീക്ഷാ സംബന്ധമായ ജോലികളില്‍ നിന്ന് ലക്ഷ്മി നായരെ കേരള സര്‍വകലാശാല വിലക്കിയിരുന്നു.

എന്നാല്‍ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറാതെ സമരം അവസാനിപ്പിക്കില്ലെന്ന ശക്തമായ നിലപാടിലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തുടരുന്നത്. പ്രിന്‍സിപ്പല്‍ കടുത്ത നിലപാട് സ്വീകരിച്ച നാരായണന്‍ നായരും ലക്ഷ്മി നായരും, സര്‍ക്കാര്‍ ഇടപെട്ട് പുറത്താക്കുന്നതിന് മുമ്ബ് സ്വയം പുറത്തുപോകണമെന്ന നിര്‍ദ്ദേശം പല കോണുകളില്‍ നിന്ന് ഉയര്‍ന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. ഇന്ന് തന്നെ പ്രശ്നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് നാരായണന്‍ നായര്‍ പറഞ്ഞു. വൈകുന്നേരം നടക്കുന്ന ചര്‍ച്ചയിലേക്ക് അഞ്ച് വിദ്യാര്‍ത്ഥി പ്രതിനിധികളേയും വിളിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY