നേതാവ് – നേതൃത്വം – വിജയം

169

നേതാവ് ഒരാളാണ് – അനുയായികൾ എത്രയോ പേരും. അനുയായികൾക്ക് അദ്ദേഹം നേതാവ് മാത്രമാണ്. വിലമതിക്കപ്പെടുന്ന ഓരോ ചലനവും മറ്റുള്ളവർ ശ്രദ്ധിക്കുന്നു. ഓരോ സമീപനങ്ങളും വിലയിരുത്തപ്പെടുന്നു. ശരീരഭാഷ വരെ നിരൂപണം ചെയ്യപ്പെടുന്നു. അഥവാ ഒരാൾ നേതാവ് ആകുന്നതോടെ പലതും ശ്രദ്ധിക്കേണ്ടിവരും പലരും തൃപ്തിപ്പെടേണ്ടി വന്നു എങ്കിലും ഒരു നേതാവും അയാളുടെ സ്വകാര്യതയിൽ ഏക വ്യക്തിയാണ്. സ്വന്തം കാഴ്ചപ്പാടുകൾ അദ്ദേഹം സാധാരണ വികാരങ്ങളുള്ള പച്ചയായ മനുഷ്യൻ . അവരുമായി എല്ലാം അദ്ദേഹം ഇടപെടേണ്ടി വരും.

അനുയായികളിൽ ഒരു കൂട്ടരെ സ്വന്തക്കാരും സ്വകാര്യമാക്കി, അവരിലൂടെ ഉപശാല വൃത്തങ്ങൾ പണിയുന്നത് നേതാവ് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ്. ഒരു കൂട്ടർ തങ്ങളുടെ പ്രവർത്തന കാര്യങ്ങളിൽ നിന്ന് വേറിട്ട്, അവരുടെ സംഘത്തെ കൂടാതെ രഹസ്യ വർത്തമാനത്തിൽ ഏർപ്പെട്ടാൽ ഓർക്കുക അവർ മാർഗ ഭ്രംശനത്തിന് അടിത്തറപാകി കഴിഞ്ഞു.വ്യത്യസ്ത പ്രായക്കാർ വ്യത്യസ്ത സ്വഭാവക്കാർ വ്യത്യസ്ത അഭിപ്രായങ്ങൾ വ്യത്യസ്ത തലങ്ങളിൽ ജീവിക്കുന്നവർ അവരെയെല്ലാം ഏകോപിച്ചു കൊണ്ടുപോവുകയും പരിഗണിക്കുകയും ചെയ്യുന്നതിലെ വിജയമാണ് നേതാവിന്റെ വിജയം.

നേതൃത്വം ദൈവം നല്കുന്ന അനുഗ്രഹമാണ്. അത് ഭാരമോ ഭാഗ്യമോ ആയി തീരാം. നേതൃപദവി ചുമലിൽ എത്തുന്നതോടെ ഏതൊരാളും തന്റെ സമീപനരീതികളും സംവിധാനങ്ങളിലും ഏറെ മാറ്റങ്ങളും വിവേകവും സ്വീകരിക്കേണ്ടതായി വരുന്നു. കാരണം അയാൾ നേതാവാണ് അനുയായികളുടെ ആൾക്കൂട്ടത്തിൽ അയാൾ ജ്വലിച്ചു നിൽക്കുന്നു അയാളുടെ വാക്കുകൾ അനുസരിക്കപെടുന്നു.

വിജയങ്ങളുടെ എല്ലാം അടിസ്ഥാനം ഭക്തിയാണ് – നേതൃത്വത്തിനും അതുതന്നെയാണ് അനിവാര്യമായത്. ഒരാൾ തനിക്കും ദൈവത്തിനുമിടയിലെ ബന്ധം നന്നാക്കിയാൽ അയാൾക്കും ജനങ്ങൾക്കും ഇടയിലെ ബന്ധം ദൈവം നന്നാക്കും. ഒരു നേതാവ് അറിയുന്ന – നേതാവിനെ അറിയുന്ന അവസാനത്തെ മനുഷ്യന്റെ ദുരിതങ്ങളും പ്രയാസങ്ങളും അവസാനിക്കുമ്പോളാണ് ആ നേതാവിനെ അനുയായികൾ അംഗീകരിച്ചു തുടങ്ങുന്നത്.അപ്പോഴായാണ് അയാൾ വിജയിക്കുന്നത്

ലോബികളെയും ഗ്രൂപ്പുകളെയും വളർത്തി സ്വകാര്യതകൾ സൃഷ്ടിക്കുന്ന നേതാക്കളുടെ ചെയ്തികൾ കാലങ്ങളോളം തുടരുന്ന പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുക . പ്രസ്ഥാനത്തിന്റെയും പ്രവർത്തകരുടെയും വഴിയിൽ നിന്ന് വേർപ്പെട്ട് അടക്കം പറച്ചിലും സ്വകാര്യ സംഭാഷണങ്ങളും നടത്തിയവരാണ് പിൽക്കാലത്ത് വേർതിരിഞ്ഞ് പോയിട്ടുള്ളത്

സ്വന്തം സംഘടനയെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഏതു നേതാവിനെയും കർമ്മോത്സുകനാക്കുന്നത് . സംഘടനയുടെ നന്മയ്ക്കു വേണ്ടിയുള്ള അയാളുടെ സഞ്ചാരത്തിൽ സഹകാരികളാകേണ്ടവരാണ് അനുയായികൾ. കാർക്കശ്യത്തോടെ സംസാരിക്കേണ്ട സന്ദർഭങ്ങളിൽ നേതാവ് അങ്ങനെ ചെയ്തേപറ്റൂ. കൈക്കു പിടിച്ചു കയറ്റേണ്ടിടത്ത് നിഷ്ക്രിയനായി നോക്കി നിൽക്കരുത്. ചില സന്ദർഭങ്ങളിൽ അരുതെന്ന് പറഞ്ഞേ തീരു . നിശ്ശബ്ദനാകേണ്ട സമയങ്ങളുമുണ്ട്. വാക്കുകളുടെ വില മനസ്സിലാക്കിയില്ലെങ്കിൽ ഒടുവിൽ ഖേദിക്കേണ്ടി വരും. ദുരുപയോഗിക്കാനോ വളച്ചൊടിക്കാനോ സാധ്യതയുള്ളതൊന്നും പറയാതിരുന്നാൽ രക്ഷപ്പെട്ടു.

ഏതു നേതാവും ഒരു കുടുംബനാഥൻ കൂടിയാണ്. ആ ബാധ്യത അയാൾ നിർവഹിച്ച പറ്റൂ. ഭാര്യ മക്കൾ കുടുംബങ്ങൾ അയൽക്കാർ എല്ലാവരോടുമുള്ള ഉത്തരവാദിത്വങ്ങൾ നേതൃത്വം അവയോടുള്ള പോലെതന്നെ പ്രാധാന്യമേറിയതാണ്. എന്നാൽ സ്വന്തം താല്പര്യങ്ങൾക്കും കുടുംബത്തിനും വേണ്ടി നേതൃപദവി ദുരുപയോഗം ചെയ്യുന്നത് കടുത്ത വഞ്ചനയാണ്. കിട്ടിയ നേതൃപദവി മുഖേന ഒരു ചെറിയ പണം പോലും ഇല്ലെന്ന് ഉറപ്പുവരുത്തണം .അതോടൊപ്പം തന്നെ നേതാവിന്റെ വിഷമങ്ങൾ കണ്ടറിയാൻ അനുയായികൾ ശ്രമിക്കുകയും വേണം .

രാഷ്ട്രീയ പാർട്ടികളിലെ പോലെ കടിപിടി കൂട്ടുകയും കാലുവാരി കൈക്കലാക്കുകയും ചെയ്യുന്നതല്ല നമുക്ക് ചുറ്റുമുള്ള മനുഷ്യർക്കിടയിലെ നേതൃ പദവികൾ . അത്തരത്തിലുള്ള നേതാക്കൾ ജനങ്ങളുടെ ശാപമാണ്

സനുജ സതീഷ്

NO COMMENTS