ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ചെക്ക് താരം ക്രെജിക്കോവക്ക് – സ്കോര്‍ 6-1, 2-6, 6-4

17

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്‍റെ താരം ബാര്‍ബോറ ക്രെജിക്കോവ സ്വന്തമാക്കി – സ്കോര്‍ 6-1, 2-6, 6-4 നാൽപ്പത് വര്‍ഷത്തിനുശേഷമാണ് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിം​ഗിള്‍സില്‍ ഒരു ചെക്ക് താരം കിരീടം നേടുന്നത്. ക്രെജിക്കോവയുടെ ആദ്യ ​ഗ്രാന്‍സ്ലാം കിരീടമാണിത്. 1981ല്‍ ഹന്ന മന്റലിക്കോവയാണ് ക്രെജിക്കോവക്ക് മുമ്ബ് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിം​ഗിള്‍സ് കിരീടം നേടിയ ചെക്ക് താരം.

കരിയറില്‍ 52 ​ഗ്രാന്‍സ്ലാമുകളില്‍ കളിച്ച പാവ്‌ല്യുചെങ്കോവക്ക് ആദ്യ ​ഗ്രാന്‍സ്ലാം ഫൈനലില്‍ കിരീടം സ്വന്തമാക്കാനാ യില്ല.പാവ്‌ല്യുചെങ്കോവക്ക് കാര്യമായ അവസരങ്ങളൊന്നും നല്‍കാതെ ആദ്യ സെറ്റ് സ്വന്തമാക്കിയ ക്രെജിക്കോവ യ്ക്ക് പക്ഷെ രണ്ടാം സെറ്റില്‍ ആ മികവ് നിലനിര്‍ത്താനായില്ല.

ഫൈനലില്‍ റഷ്യയുടെ അനസ്താസിയ പാവ്‌ല്യുചെങ്കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ ക്രെജിക്കോവ ശക്തയായി തിരിച്ചടിച്ചു . പാവ്‌ല്യുചെങ്കോ രണ്ടാം സെറ്റ് സ്വന്തമാക്കി കരുത്തു കാട്ടിയെങ്കിലും നിര്‍ണായക മൂന്നാം സെറ്റില്‍ ക്രെജിക്കോവ ആദ്യ കിരീടം സ്വന്തമാക്കി

NO COMMENTS