മാണിക്കെതിരെ ആഞ്ഞടിച്ച് വീക്ഷണം

163

തിരുവനന്തപുരം: കെ എം മാണിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. നന്ദികേടിന്റെ മറുനാമമെന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗത്തില്‍ മുന്നണിവിടാന്‍ മാണി പറഞ്ഞ മുരട്ട് ന്യായങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് എംഎല്‍എമാര്‍ മാറിടം മതിലാക്കിയതുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ച് മാണിക്ക് മാനം കാക്കാനായത്.കാവിസംഘത്തില്‍ നിന്ന് അച്ചാരം വാങ്ങിയ മാണിക്കുള്ള ബമ്പര്‍ ഓഫര്‍ മകന് വാഗ്ദാനം ചെയ്തിരിക്കുന്ന കേന്ദ്രമന്ത്രിപദമാണെന്നും, അധികാരത്തിന്റെ ചൂളത്തെരുവില്‍ മാണിക്ക് രാഷ്ട്രീയ അന്ത്യം ഉണ്ടാകുമെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

NO COMMENTS

LEAVE A REPLY