ബിജെപി സംസ്ഥാന ഓഫീസ് ആക്രമണത്തില്‍ സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്ന് കുമ്മനം രാജശേഖരന്‍

186

കോഴിക്കോട്: ബിജെപി സംസ്ഥാന ഓഫീസ് ആക്രമണത്തില്‍ സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിരവധി ആക്രമണങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രിയൊ ആഭ്യന്തരമന്ത്രിയോ അപലപിക്കുന്നില്ലെന്നും ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എല്ലാവര്‍ക്കും പൗരസ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.തലസ്ഥാനത്ത് കുന്നുകുഴിയിലുള്ള ഓഫീസിലേക്ക് ബുധനാഴ്ച രാത്രി 12ന് ബൈക്കിലെത്തിയ രണ്ടു പേര്‍ നാടന്‍ ബോംബ് എറിയുകയായിരുന്നു എന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ആക്രമണത്തില്‍ ഓഫീസിന്‍റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.സംഭവസമയത്ത് ജീവനക്കാര്‍ അകത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.
മ്യൂസിയം എസ്‌ഐ സുനിലിന്‍റെ നേതൃത്ത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്. കുമ്മനം രാജശേഖരന്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടതിന്‍റെ പിന്നാലെയായിരുന്നു ആക്രമണം. ഇടതുപക്ഷമാണ് അക്രമണത്തിന് പിന്നിലെന്നും സംശയിക്കുന്നതായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ നടത്തും

NO COMMENTS

LEAVE A REPLY