നിപ്പ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്ര സംഘം

305

കോഴിക്കോട് : നിപ്പ വൈറസ് വായുവിലൂടെ പകരാമെന്ന് കേന്ദ്ര സംഘം. വൈറസ് ബാധ നേരത്തെ തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ച്‌ സുഖപ്പെടുത്താമെന്നും കേന്ദ്ര സംഘം വിശദീകരിച്ചു. ശരീര സ്രവങ്ങളില്‍ കൂടി മാത്രമേ പകരുകയുള്ളൂവെന്നും അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വൈറസ് ബാധിതരുമായുള്ള അടുത്ത സമ്ബര്‍ക്കം ഒഴിവാക്കിയാല്‍ മതിയെന്നുമായിരുന്നു സംസ്ഥാന ആരോഗ്യ വകുപ്പ് നേരത്തെ നല്‍കിയ നിര്‍ദ്ദേശം. കേന്ദ്ര സംഘത്തിന്റെ വിശദീകരണം ജനങ്ങളില്‍ കൂടുതല്‍ ഭീതി പരത്തുന്നതാണ്. എന്നാല്‍ നിപ്പ വൈറസ് നിയന്ത്രണ വിധേയമാക്കാമെന്നും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം നാളെ എത്തുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

NO COMMENTS