കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബം അപമാനിക്കപ്പെട്ടത് രാജ്യത്തിന്റെ നയതന്ത്ര പരാജയമെന്ന് കോണ്‍ഗ്രസ്സ്

239

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബം അപമാനിക്കപ്പെട്ട സംഭവം കേന്ദ്ര സര്‍ക്കാറിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നയതന്ത്ര പരാജയമെന്ന് കോണ്‍ഗ്രസ്സ്. കുല്‍ഭൂഷന്റെ കുടുംബത്തിന് അപമാനം നേരിട്ടിരിക്കുന്നുവെന്നും, കുല്‍ഭൂഷന്റെ കുടുംബത്തിന് എന്തുതരത്തിലുള്ള പ്രോട്ടോക്കോളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ്സ് നേതാവ് വീരപ്പ മൊയ്‌ലി ആവശ്യപ്പെട്ടു.

NO COMMENTS