സ്വര്‍ണ വ്യാപാരികളുമായി തര്‍ക്കത്തിനില്ല

22

നിയമത്തില്‍ നിന്ന് വഴിമാറി പോകുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും സ്വര്‍ണ വ്യാപാരികളുമായി തര്‍ക്കത്തിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായി നികുതി അടക്കാത്തവര്‍ അങ്കലാപ്പിലാകുമെന്നും നികുതി കൃത്യമായി അടക്കുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള ആശങ്ക വേണ്ടെന്നും നികുതി അടക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ആരെയും ഉപദ്രവിക്കാന്‍ അല്ലയെന്നും വ്യക്തമാക്കി

എന്നാല്‍ സ്വര്‍ണകടകളില്‍ ജി എസ് ടി പരിശോധന നിര്‍ബന്ധമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെ തിരെ സ്വര്‍ണ വ്യാപരികള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.

സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്‍പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS