മോദി മന്ത്രിസഭയിൽ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായി – അമിത് ഷാ ആഭ്യന്തര മന്ത്രി; രാജ്‌നാഥിന് പ്രതിരോധം, നിര്‍മല സീതാരാമൻ ധനമന്ത്രി

167

ന്യൂഡൽഹി: അമിത് ഷാ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയും നിർമല സീതാരാമൻ ധനമന്ത്രിയുമാകും. മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ വിദേശകാര്യ മന്ത്രിയാകും. വി. മുരളീധരനാണ് വിദേശകാര്യ സഹമന്ത്രി. ഇതിന് പുറമെ പാർലമെന്ററികാര്യ സഹമന്ത്രി സ്ഥാനവും അദ്ദേഹത്തിനാണ്.

പ്രധാനമന്ത്രി പേഴ്സണൽ മന്ത്രാലയം, പബ്ലിക് ഗ്രീവൻസ്, പെൻഷൻ, ആണവ-ബഹിരാകാശ വകുപ്പുകളുടെ ചുമതല വഹിക്കും. നിതിൻ ഗഡ്കരിക്കാണ് ഗതാഗതം, ബി.വി സദാനന്ദ ഗൗഡയാണ് കെമിക്കൽ ഫെർട്ടിലൈസേഴ്സ് വകുപ്പ് മന്ത്രി.

മറ്റു മന്ത്രിമാരും വകുപ്പുകളും

രാംവിലാസ് പസ്വാൻ- കൺസ്യൂമർ-ഭക്ഷ്യ പൊതുവിതരണം നരേന്ദ്രസിങ് തോമർ- കൃഷി, കർഷക ക്ഷേമം,ഗ്രാമവികസനം,പഞ്ചായത്തിരാജ്
രവിശങ്കർ പ്രസാദ്- നിയമകാര്യം, ഇലക്ട്രോണിക് ഇൻഫർമേഷൻ ടെക്ട്നോളജി
ഹർസിമ്രത് സിങ് കൗർ ബാദൽ- ഭക്ഷ്യ സംസ്കരണം താവർ ചന്ദ് ഗേഹ്ലോട്ട്- സാമൂഹ്യനീതി എസ്. ജയശങ്കർ- വിദേശകാര്യം
രമേഷ് പൊക്രിയാൽ നിഷാങ്ക്- മനുഷ്യ വിഭവശേഷി അർജുൻ മുണ്ട- ആദിവാസി ക്ഷേമം സ്മൃതി ഇറാനി- ടെക്സ്റ്റൈൽസ്- വനിതാ ശിശു ക്ഷേമം ഹർഷ വർധൻ- ആരോഗ്യ, കുടുംബ ക്ഷേമം, സയൻസ് ആൻഡ് ടെക്നോളജി, ഭൗമശാസ്ത്രം
പ്രകാശ് ജാവ്ദേക്കർ- പരിസ്ഥിതി, ഫോറസ്റ്റ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്
പിയൂഷ് ഗോയൽ- റെയിൽവേ, വാണിജ്യം, വ്യവസായം
ധർമേന്ദ്ര പ്രധാൻ- പെട്രോളിയം പ്രകൃതിവാതകം, സ്റ്റീൽ
മുഖ്താർ അബ്ബാസ് നഖ്വി- ന്യൂനപക്ഷ ക്ഷേമം
പ്രഹ്ലാദ് ജോഷി- പാർലമെന്ററി കാര്യം, കൽക്കരി, ഘനനം
മഹേന്ദ്രനാഥ് പാണ്ഡേ- സ്കിൽ ഡവലപ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്
അരവിന്ദ് ഗണപത് സാവന്ത്- ഘന-പൊതു വ്യവസായം
ഗിരിരാജ് സിങ്- മൃഗസംരക്ഷണം, ഡയറി, ഫിഷറീസ്
ഗജേന്ദ്ര സിങ് ഷെഖാവത്- ജലവകുപ്പ്

NO COMMENTS