കെഎസ്‌ആര്‍ടിസി സമരം അനാവശ്യമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍

272

കെഎസ്‌ആര്‍ടിസി സമരം അനാവശ്യമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. എന്ത് കാര്യത്തിനാണ് സമരമെന്ന് അറിയില്ലെന്നും ഏഴാം തിയതി ശമ്ബളം നല്‍കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ശമ്ബളം മുടങ്ങിയതില്‍ പ്രതിഷേധിെച്ചാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. കോണ്‍ഗ്രസ് സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട്(ടി.ഡി.എഫ്.), എ.ഐ.ടി.യു.സി.യുടെ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍, ബി.എം.എസിന്റെ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നിവയാണ് സമരത്തിലുള്ളത്. വ്യാഴാഴ്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം.
സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യാഴാഴ്ച തൊഴിലാളിസംഘടനകളുടെ യോഗം വിളിച്ചെങ്കിലും പരാജയപ്പെട്ടു. ടി.ഡി.എഫും സി.ഐ.ടി.യു.വും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ ശമ്ബളം നല്‍കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഡിസംബറിലെ പെന്‍ഷന്‍ കുടിശ്ശികയായ 27.5 കോടി രൂപ വ്യാഴാഴ്ച രാത്രിക്കുള്ളില്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY