കര്‍ഷകന്‍റെ 460 വാഴകള്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ചു.

14

വാഴയില ലൈനില്‍ മുട്ടിയെന്ന പേരിലാണ് കര്‍ഷക ന്‍റെ 460 വാഴകള്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വെട്ടി നശിപ്പിച്ചത്.

എറണാകുളം വാരപ്പെട്ടിയിലെ തോമസിന്‍റെ വാഴക ളാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പി ച്ചത്. ഇതോടെ ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറ ക്കിയ തോമസിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.

സംഭവം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കര്‍ഷകന്‍റെ വിയര്‍പ്പിന് വില നല്‍കാതെ വിള വെട്ടി നശിപ്പിച്ചത് ക്രൂരത യാണ്. ഹൈടെൻഷര്‍ ലൈനിന് കീഴില്‍ കൃഷി ചെയ്യുമ്ബോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ചെറുതായി കാണുന്നില്ല. വൈദ്യുതാഘാതം മൂലം ഒരു ജീവൻ നഷ്ടപ്പെടാനോ മറ്റെന്തെങ്കിലും അപായമുണ്ടാകാനോ പാടില്ല എന്നതിലും രണ്ടഭിപ്രായമില്ല. എന്നാല്‍, ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാൻ പാടില്ലായെങ്കില്‍ നേരത്തേതന്നെ കെ.എസ്.ഇ.ബി ഇടപെടണ മായിരുന്നു. വാഴ കുലച്ച്‌ കുലകള്‍ വില്‍ക്കാറായ സമയത്ത് നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

ഓണ വിപണിയിലേക്കുള്ള 460 വാഴക്കുലകളാണ് മുന്നറിയിപ്പില്ലാതെ നശിപ്പിച്ചത്. വാഴക്കൈകള്‍ വെട്ടി അപകട സാധ്യത ഒഴിവാക്കലായിരുന്നു വേണ്ടത്. ഇത്തരം ദുരനുഭവങ്ങള്‍ കര്‍ഷകര്‍ക്ക്ഉണ്ടാകാതി രിക്കാൻ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പി. പ്രസാദ് അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒരു വാഴയുടെ ഇല ലൈനില്‍മുട്ടി കത്തിനശിച്ചിരുന്നു. ഇതോടെ യാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. സംഭവത്തില്‍ വൈദ്യുതി മന്ത്രി അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY