എം. എൻ. കുറുപ്പ് സ്മാരക കവിതാപുരസ്കാരം സുമേഷ് കൃഷ്ണന്

501

ആലപ്പുഴ: പുരോഗമന കലസാഹിത്യസംഘ ത്തിന്റെ സ്ഥാപക നേതാവും പത്രപ്രവർത്തകനും കവിയും നാടക പ്രവർത്ത കനുമായിരുന്ന എം. എൻ. കുറുപ്പ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് എം. എൻ. കുറുപ്പിന്റെ ചരമദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചത്. ചടങ്ങിൽ എം. എൻ. കുറുപ്പ് സ്മാരക കവിതാപുരസ്കാരം തിരുവനന്തപുരം നെയ്യറ്റിൻകര സ്വദേശി സുമേഷ് കൃഷ്ണന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ. പി. മോഹനൻ സമ്മാനിച്ചു. വർത്തമാനകാലത്തിൻ്റെ വിഹ്വലതകൾ ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്ന രക്തസങ്കീർത്തനം എന്ന കൃതിക്കാണ് അവാർഡ്.

NO COMMENTS