സിഗ്നല്‍ സംവിധാനം ഒഴിവാക്കി കൊച്ചിയില്‍ ഏര്‍പ്പെടുത്തിയ ഗതാഗതപരിഷ്കരണത്തില്‍ വലഞ്ഞ് കാല്‍നടയാത്രക്കാര്‍

248

സിഗ്നല്‍ സംവിധാനം ഒഴിവാക്കി കൊച്ചിയില്‍ ഏര്‍പ്പെടുത്തിയ ഗതാഗതപരിഷ്കരണത്തില്‍ വലഞ്ഞ് കാല്‍നടയാത്രക്കാര്‍. ചീറിപ്പാഞ്ഞ് വാഹനങ്ങള്‍ പായുമ്ബോള്‍,റോഡ് മുറിച്ച്‌ കടക്കാനാകാതെ ബുദ്ധിമുട്ടുകയാണ് സാധാരണക്കാര്‍.നഗരത്തില്‍ പാലാരിവട്ടത്തും, വൈറ്റിലയിലുമാണ് സിഗ്നല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കിയത്. ഇതു നിലവില്‍ വന്നതോടെ ഊഴം കാത്ത് കിടക്കാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാം. ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് ഒരു പരിധി വരെ പുതിയ സംവിധാനം സഹായകരമായെങ്കിലും വലഞ്ഞത് കാല്‍നടയാത്രക്കാരാണ്. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങള്‍ക്കിടയിലൂടെ റോഡ് മുറിച്ചു കടക്കാന്‍ മാര്‍ഗ്ഗമില്ലാതായി. പ്രായമുള്ളവരുടെയും,സ്ത്രീകളുടെയും കാര്യമാണ് കഷ്ടം.ഗതാഗതം നിയന്ത്രിക്കാനും കാല്‍നടക്കാരെ സഹായിക്കാനും പൊലീസിന്റെ സേവനം ആവശ്യമാണ്. ഓണത്തിരക്ക് മൂലം ഇതിനുള്ള സേനാബലം പൊലീസിനില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

NO COMMENTS

LEAVE A REPLY