കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍

221

വണ്ടൂര്‍(മലപ്പുറം): ചോദ്യം ചെയ്യാനായി വിളിച്ച്‌ വരുത്തി കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. വണ്ടൂര്‍ പള്ളിക്കുന്ന് പാലക്കത്തൊണ്ടിലെ അബ്ദുള്‍ ലത്തീഫിനെ (50) യാണ് വണ്ടൂര്‍ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ടയര്‍ മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഇന്നലെ രാത്രി അബ്ദുള്‍ ലത്തീഫിനെ വണ്ടുര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ 11 മണിയോടെ ശുചിമുറിയിലേക്ക് പോയ അബ്ദദുള്‍ ലത്തീഫിനെ ശുചിമുറിയുടെ എയര്‍ഹോളില്‍ തോര്‍ത്തിട്ട് കുരുക്കുണ്ടാക്കി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.അബ്ഗുള്‍ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. മരണത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും പോലീസ് സ്റ്റേഷനും മഞ്ചേരി-വണ്ടൂര്‍ പാതയും ഉപരോധിക്കുകയാണ്. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.ലോറി ഡ്രൈവറാണ് അബ്ദുള്‍ ലത്തിഫ്. ഭാര്യ: ഫൗസിയ. ജുഹൈല്‍, ഫായിദ്, ജിന്‍സിയ എന്നിവര്‍ മക്കളാണ്.

NO COMMENTS

LEAVE A REPLY