സംസ്ഥാനത്തെ രണ്ടു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശന നടപടികള്‍ ജയിംസ് കമ്മിറ്റി റദ്ദാക്കി

167

തിരുവനന്തപുരം • സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശന നടപടികളില്‍ കടുത്ത നടപടിയുമായി ജയിംസ് കമ്മറ്റി. സംസ്ഥാനത്തെ രണ്ടു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശന നടപടികള്‍ ജയിംസ് കമ്മിറ്റി റദ്ദാക്കി. കണ്ണൂര്‍ മെഡിക്കല്‍ കോളജ്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകള്‍ക്കെതിരെയാണ് നടപടി.രണ്ടിടത്തും പ്രവേശനത്തില്‍ വ്യാപക ക്രമേക്കേടു കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജയിംസ് കമ്മിറ്റിയുടെ നടപടി. ഇവിടങ്ങളില്‍ എല്ലാപ്രവേശന നടപടികളും നടത്താന്‍ പ്രവേശനപരീക്ഷാ കമ്മിഷണറോട് കമ്മിറ്റി നിര്‍ദേശിച്ചു. രണ്ടു കോളജുകളും സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടിരുന്നില്ല. ഹൈക്കോടതി അനുമതിയോടെ ആയിരുന്നു ഇവിടങ്ങളില്‍ പ്രവേശനം തുടങ്ങിയത്.10 ലക്ഷം രൂപ ഫീസ് വാങ്ങാന്‍ കോടതി അനുമതി നല്‍കിയിരുന്നു.