തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്‍

157

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ചികിത്സയോട് ജയലളിത അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും ബുള്ളറ്റിനില്‍ പറയുന്നു.ചികിത്സയ്ക്കായി കുറച്ചു ദിവസങ്ങള്‍ കൂടി ആസ്പത്രിയില്‍ തുടരണമെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയലളിതയെ അഡ്മിറ്റ് ചെയ്ത ചെന്നൈ അപ്പോളോ ആസ്പത്രി പുറത്തുവിട്ട ബുള്ളറ്റിനില്‍ പറയുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറങ്ങാത്തതും ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച്‌ കൃത്യമായ വിവരം തരാന്‍ ആസ്പത്രി അധികൃതരും എഐഎഡിഎംകെ നേതൃത്വവും തയ്യാറാവാഞ്ഞതും പലതര അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു.
68-കാരിയായ തമിഴ്നാട് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരാണ് ചെന്നൈ അപ്പോളോ ആസ്പത്രിക്ക് മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്.