തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; ഏഴിടത്ത് എൽഡിഎഫ് വിജയിച്ചു

182

8 ജില്ലകളിലെ 14 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ അവസാന ഫലം ലഭിച്ചപ്പോൾ ഏഴ് സീറ്റുകളിൽ എൽഡി.എഫിന് ജയം. കോഴിക്കോട് കോർപ്പറേഷൻ 41 നാം ഡിവിഷൻ യുഡി.എഫ് എൽഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. പാലക്കാട്ടെ ഒരു ഡിവിഷൻ ബിജെപിയും നില നിർത്തി കോഴിക്കോട് കോർപ്പറേഷൻ അരിക്കാട് ഡിവിഷനിലാണ് യു.ഡി.എഫ് അട്ടിമറി ജയം നേടിയത്. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി സയ്യിദ് മുഹമ്മദ് ഷമീം 461 വോട്ടുകൾക്ക് എൽഡി.എഫിലെ മൊയ്തീൻ കോയയെ പരാജയപെടുത്തി. മുൻ സിപിഎം വിമതനും എസ്.എഫ് ഐ മുൻ നേതാവുമാണ് മുഹമ്മദ് ഷമീം. കോർപ്പറേഷൻ മേയറായിരുന്ന വി.കെ.സി മമ്മദ് കോയ എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
തിരുവനന്തപുരം ചിറയിൻ കീഴ് കിഴുവിലം ജില്ലാ പഞ്ചായത്ത് ഡിവിഷൻ എൽഡി.എഫ് നിലനിർത്തി. 1993 ആർ.ശ്രീകണ്ൻ നായരാണ് വിജയിച്ചത് .മടവൂർ പഞ്ചായത്തിലെ ‍ സീമന്ത പുരത്ത് എൽഡിഎഫിലെ രജനി ആ‍ർ രഞ്ചിത്തും പടിഞ്ഞാറ്റയിൽ എം. സിദ്ദിഖും വിജയിച്ചു.
അതിയന്നൂർ പഞ്ചായത്തിലെ മരുതം കോടും എൽഡി.എഫിനാണ് ജയം കൊല്ലം കോർപ്പറേഷനിലെ കയ്യാലക്കൽ ഡിവിഷൻ എൽഡി.എഫ് നില നിർത്തി എം. നൗഷാദ് 465 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. തൃശ്ശൂർ ദേശമംഗംലം വാർഡി എൽഡി.എഫ് നില നിർത്തി. മാനന്തവാടി ബോക്ക് പഞ്ചായത്ത് തിരുനെല്ലി ഡിവിഷനിൽ എൽഡി.എഫ് സ്ഥാനാ‍ത്ഥി സതീഷ് കുമാർ 2706 വോട്ടുകൾക്ക് വിജയിച്ചു.
ഒ.ആർ. കേളു എം.എംൽ.എ ആയി തെരഞ്ഞടുക്കപ്പെട്ടതിനെ തുടർന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. പാലക്കാട് നഗരസഭ 48മത്തെ വാർഡ് ബിജെപി നിലനിർത്തി വി.എ ശാന്തി 182 വോട്ടുകൾക്കാണ് വിജയിച്ചത്.

NO COMMENTS

LEAVE A REPLY