സന്തോഷ് ട്രോഫി ; കേരളം സെമിയിൽ ; പഞ്ചാബ് പുറത്ത്

50

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോളിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പഞ്ചാബിനെ ഒന്നിനെതിരെ രണ്ടു ഗോളു കൾക്ക് തകർത്ത്‌ കേരളം സെമിയിൽ പ്രവേശിച്ചു . ഇതോടെ കേരളം ഗ്രൂപ്പ് ചാമ്പ്യൻമാരായി .തോൽവിയോടെ പഞ്ചാബ് ടൂർണമെന്റിൽ നിന്ന് പുറത്തായി.മേഘാലയ്ക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ നഷ്ടപ്പെടുത്തിയ പെനാൽറ്റിക്കുള്ള ജിജോയുടെ പ്രായശ്ചിത്തം കൂടിയായി പഞ്ചാബിനെതിരായ പ്രകടനം. മികച്ച മുന്നേറ്റങ്ങളും രക്ഷപ്പെടുത്തലുകളും അസ്വാരസ്യങ്ങളുമെല്ലാം കണ്ട മത്സരത്തിൽ തകർപ്പൻ കളിയാണ് കേരളം പുറത്തെടുത്തത്. ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഇരട്ട ഗോളുകളാണ് കേരളത്തിന് ജയമൊരുക്കിയത്.

NO COMMENTS