കാശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

170

ശ്രീനഗർ : കാശ്മീരിൽ സിആർപിഎഎഫുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലാണ് ആക്രമണം നടന്നത്. ഭീകരർ അതിക്രമിച്ചു കയറിയതായുള്ള ഇന്റലി‍ജൻസ് വിവരത്തെത്തുടർന്നാണ് സിആർപിഎഫ് തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഒരു ജവാന് പരിക്കേറ്റു. മൂന്നു ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഭീകരർക്കെതിരെ ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും ഡിജിപി എസ്.പി.വൈദ് ട്വിറ്ററിൽ കുറിച്ചു.

NO COMMENTS