തീവ്രവാദം എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കപ്പെടേണ്ടതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

174

ഏതന്‍സ് : തീവ്രവാദം എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കപ്പെടേണ്ടതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നല്ല ഭീകരരെന്നോ ചീത്ത ഭീകരരെന്നോയുള്ള വേര്‍തിരിവ് വേണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. വിഘടനവാദവും തീവ്രവാദവും ആഗോള തലത്തില്‍ ആശങ്കയുണര്‍ത്തുന്നതാണെന്നും അത് ഇല്ലാതാക്കാന്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

ലോകമസാധാനം ഉറപ്പുവരുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. യൂറോപ്യന്‍ യൂണിയന് ഗുണകരമാകുന്ന തരത്തില്‍ പരിചയ സമ്പത്ത് വിനിയോഗിക്കാൻ ഇന്ത്യയ്ക്ക് സന്തോഷമേയുള്ളുവെന്നും രാഷ്‌ട്രപതി പറഞ്ഞു. കാലാവസ്ഥാ വ്യതിനായത്തിനെതിരായി ഒരുമിച്ച്‌ പോരാടുമ്പോള്‍ നമ്മള്‍ ലോകസമാധാനത്തിന്റെ കൂടി ഭാഗമാകുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കീട്ടിച്ചേർത്തു.

NO COMMENTS