ജമ്മു കശ്മീരിൽ പോലീസ് പോസ്റ്റിന് നേരെ ഭീകരാക്രമണം ; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

197

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. പൊലീസ് കോണ്‍സ്റ്റബിള്‍ കുല്‍ദാര്‍ സിംഗാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുല്‍ദാര്‍ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആക്രമണത്തിനുശേഷം ഭീകരര്‍ കുല്‍ദാര്‍ സിംഗിന്റെ ആയുധങ്ങളുമായി രക്ഷപ്പെട്ടു. ഇവര്‍ക്കായി സൈന്യവും പോലീസും തെരച്ചില്‍ നടത്തിവരികയാണ്.

NO COMMENTS