ജമ്മുകാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം : മൂന്നു പേര്‍ കൊല്ലപ്പെട്ടു

177

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം.ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്സിന്റെ ക്യാമ്ബിന് നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഖിനൂരിലെ സേനയുടെ എഞ്ചിനീയറിങ് ഫോഴ്സിന്റെ ക്യാമ്ബിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.ഭീകരര്‍ക്കായി സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മൂന്നുതീവ്രവാദികളാണ് ആക്രമണസംഘത്തിലുണ്ടായിരുന്നത്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബട്ടല്‍ പ്രദേശത്താണ് ക്യാമ്ബ് സ്ഥിതി ചെയ്യുന്നത്. സൈന്യം പ്രദേശം പൂര്‍ണമായി വളഞ്ഞു. തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുന്നു.

NO COMMENTS

LEAVE A REPLY