ഹെല്‍മെറ്റ് ഉപയോഗിക്കാതെ അമിതവേഗത്തില്‍ യാത്ര ചെയ്തതിന് യുവതിയോട് ഫൈന്‍ ആവശ്യപ്പെട്ട പോലീസുകാരിയെ യുവതി മര്‍ദിച്ചു

251

മുംബൈ: ഹെല്‍മെറ്റ് ഉപയോഗിക്കാതെ അമിതവേഗത്തില്‍ യാത്ര ചെയ്തതിന് യുവതിയോട് ഫൈന്‍ ആവശ്യപ്പെട്ട പോലീസുകാരിയെ യുവതി മര്‍ദിച്ചു. യുവതി അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ സഹോദരനും അക്രമകാരിയായതോടെ ഇരുവരേയും പോലീസ് സംഘം അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച രാവിലെ വിലേ പാര്‍ലാ പോലീസ് പിശോധന നടത്തുന്നതിനിടെയാണ് സംഭവം. 23 വയസ്സുകാരിയായ പ്രിയങ്ക ഗോത്ത് എന്ന സ്ത്രീ ഹെല്‍മറ്റ് ഉപയോഗിക്കാതെ അമിത വേഗത്തില്‍ എത്തുകയായിരുന്നു. പോലീസ് കോണ്‍സ്റ്റബിള്‍ പ്രിയങ്ക യുവതിയെ തടയുകയും പുതുക്കിയ തുകയായ 500 രൂപ ഫൈന്‍ അടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഉടനെ ഇത് അംഗീകരിക്കാതെ യുവതി പോലീസുകാരിയുടെ നേരേ കയര്‍ത്തു സംസാരിക്കുകയും ദേഹത്ത് അടിക്കുകയുമായിരുന്നു.പോലീസുകാരിയെ അടിക്കുന്നത് കണ്ട സഹപ്രവര്‍ത്തകരെത്തി യുവതിയെ ഇന്‍സ്പെക്ടര്‍ രക്ഷ മഹാറാവുവിന്‍റെ അടുത്തെത്തിച്ചു. ഫൈന്‍ അടച്ചില്ലെങ്കില്‍ വണ്ടി വെച്ചിട്ട് നടന്നു പോകാന്‍ പറഞ്ഞ ഇന്‍സ്പെക്ടറേയും യുവതി ആക്രമിച്ചു. ഇതിനിടെ യുവതി അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ സഹോദരനും പോലീസിനു നേരേ അക്രമാസക്തനായി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഒരു ദിവസത്തേയ്ക്ക് ഇവരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം ഹെല്‍മറ്റ് ഇല്ലാതെ വണ്ടി ഓടിച്ചതിന് പിടിയിലായ കൗമാരക്കാരന്‍റെയും സഹോദരന്‍റെയും ആക്രമണത്തില്‍ വിലാസ് ഷിന്‍ഡേ എന്ന പോലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY