കാ​സ​ര്‍​ഗോ​ഡ് വെ​ട്ടേ​റ്റ് കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത് ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ക​രി​ച്ചു.

202

ക​ല്യോ​ട്ട്: കാ​സ​ര്‍​ഗോ​ഡ് വെ​ട്ടേ​റ്റ് കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത് ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ക​രി​ച്ചു. ക​ല്യോ​ട്ട് കൂ​രാ​ങ്ക​രി​യി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ത്ത് അ​ടു​ത്ത​ടു​ത്താ​യാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ക​രി​ച്ച​ത്.ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ഇ​രു​വ​രെ​യും വെ​ട്ടി​കൊ​ല്ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​ക്കി​യ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​രു മ​ണി​യോ​ടെയാണ് ബ​ന്ധു​ക​ള്‍​ക്ക് വി​ട്ടുന​ല്‍​കി​യ​ത്.

ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും വി​ലാ​പ​യാ​ത്ര​യാ​യി രാ​ത്രി എ​ട്ടോ​ടെയാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ വീ​ടി​ലെ​ത്തി​ച്ച​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി നൂ​റു​ക​ണ​ക്കി​നു ആ​ളു​ക​ളാ​ണ് ഇ​രു​വ​ര്‍​ക്കും അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​നാ​യി എ​ത്തി​യ​ത്.വി​ലാ​പ​യാ​ത്ര​യ്ക്കി​ടെ ക​ല്യോ​ട്ട് പ​ല​യി​ട​ങ്ങ​ളി​ലും പ​ര​ക്കെ അ​ക്ര​മം അ​ര​ങ്ങേ​റി​യി​രു​ന്നു. പോ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ജി​ല്ല​യി​ലും വി​ലാ​പ​യാ​ത്ര​യ്ക്കും ഒ​രു​ക്കി​യ​ത്.

NO COMMENTS