മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയെ ചേര്‍ത്തു പിടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ടയില്‍ ബിജെപിയും ശിവസേനയും ഒന്നിച്ചു മത്സരിക്കാന്‍ ധാരണ. 25 സീറ്റുകളില്‍ ബിജെപിയും 23 സീറ്റുകളില്‍ ശിവസേനയും മത്സരിക്കാന്‍ അമിത് ഷായും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. 45 സീറ്റുകളില്‍ ബിജെപി-ശിവസേന സഖ്യം വിജയിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.