പാലക്കാട് കരുണ മെഡിക്കല്‍ കോളജില്‍നിന്ന് 70 ലക്ഷം രൂപ പിടിച്ചെടുത്തു

238

പാലക്കാട്• കരുണ മെഡിക്കല്‍ ട്രസ്റ്റിന്റെ ഓഫീസില്‍നിന്ന് 70 ലക്ഷം രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. ഇതില്‍ അന്‍പത് ലക്ഷം അസാധുവാക്കിയ അഞ്ഞൂറു രൂപ നോട്ടുകളാണ്. ബാക്കി ഇരുപതു ലക്ഷം രണ്ടായിരം രൂപ നോട്ടുകളുടേതാണ്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ട്രസ്റ്റിന്റെ ഓഫീസിലെ സേഫില്‍ സൂക്ഷിച്ച പണം പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച പരിശോധന തുടരുകയാണ്. രണ്ടായിരം രൂപ നോട്ടുകള്‍ ആശുപത്രിയില്‍നിന്ന് ലഭിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY