കേരളത്തിൽ ഉടൻ സ്കൂളുകൾ തുറക്കില്ല

36

തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം 15 കഴിഞ്ഞ് ഭാഗികമായി തുറന്നേക്കുമെന്ന പ്രചാരണം ശരിയല്ല. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം.

ഓൺലൈൻ ക്ളാസുകൾ ഭംഗിയായി നടക്കുന്നുണ്ട്. കൊവിഡ് ശമിച്ചിട്ടേ സ്കൂൾ തുറക്കുന്നകാര്യം പരിഗണിക്കൂ. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് വിവിധ ശുപാർശകൾ വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിക്കും മറ്റും കൈമാറിയിട്ടുണ്ട്.

ജനുവരി മുതൽ സ്കൂളുകൾ തുറക്കാനാകു മെന്ന പ്രതീക്ഷയാണുള്ളതെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു.

NO COMMENTS