വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ അദ്ഭുതം നടന്നാല്‍ അതിശയപ്പെടേണ്ടെന്ന് കാനം രാജേന്ദ്രന്‍

265

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ അദ്ഭുതം നടന്നാല്‍ അതിശയപ്പെടേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വര്‍ഗീയതയെ ചെറുക്കാനും മതനിരപേക്ഷത ശക്തിപ്പെടുത്താനും ഇടതിനേ കഴിയൂവെന്ന് വേങ്ങരയിലെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം മീറ്റ് ദ പ്രസില്‍ പറഞ്ഞു.
വര്‍ഗീയത എതിര്‍ക്കുന്നതില്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഒരുമിച്ച്‌ നില്‍ക്കണം. ഇതിനായി സംയുക്ത വേദികള്‍ രൂപപ്പെടണം. ബി.ജെ.പി ഫാഷിസ്റ്റ് ആശയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS