തന്‍റെ പഴ്സണല്‍ സ്റ്റാഫിനെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം : കടകംപള്ളി സുരേന്ദ്രന്‍

209

തിരുവനന്തപുരം • തന്‍റെ പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ശ്രീവല്‍സ കുമാറിനെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അസുഖം മൂലം ശ്രീവല്‍സന്‍ സ്വയം ഒഴിയുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി നിലപാട് അറിയിച്ചു. കടകംപളളി സഹകരണ ബാങ്കില്‍ തനിക്ക് നിക്ഷേപമില്ല. 50,000 രൂപ പോലും നിക്ഷേപിക്കാന്‍ കഴിവുളളവര്‍ തന്റെ കുടുംബത്തിലില്ല. മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍നിന്ന് സിബിഐ കളളപ്പണം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY