ബസ്സില്‍ 10 വയസ്സുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കി; യുവാവ് പിടിയില്‍

172

ഇടുക്കി: തൊടുപുഴ വണ്ണപ്പുറത്ത് സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന പത്തു വയസുള്ള ബാലനെ യുവാവ് പീ‍ഡിപ്പിച്ചതായ് പരാതി. പീഡനത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുളളരിങ്ങാട് ബസിൽ യാത്ര ചെയ്തപ്പോഴാണ് കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായത്. തിരക്കു കുറവായിരുന്ന ബസിൽ കയറിയ ഒരു യുവാവ് കുട്ടിയുടെ അടുത്തിരിക്കുകയും പരിചയം സ്ഥാപിച്ച ശേഷം ബലമായ് പീഡിപ്പിക്കുകയുമായിരുന്നു. വീട്ടിലെത്തിയ കുട്ടി അസ്വസ്ഥനാകുന്നത് കണ്ട് അമ്മ കാര്യം തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തു പറയുന്നത്.
മൂത്രതടസ്സവും മറ്റസ്വസ്ഥതകളുമുളള കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതി മുളളരിങ്ങാട് ഊറ്റുകണ്ണി കോളനിയിൽ ബിനോയിയെ അറസ്റ്റു ചെയ്തു.
ബസിൽ കയറിയവരെപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പീഡിപ്പിച്ച പ്രതി ബിനോയിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.

NO COMMENTS

LEAVE A REPLY