ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിന് ഹൈക്കോടതി വിലക്ക് അവസാനിച്ചു

154

പത്തനംതിട്ട: ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചു.ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോഴാണ് പത്തനംതിട്ടയില്‍ പ്രവേശിക്കുന്നതിന് മൂന്ന് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു സുരേന്ദ്രന് അന്ന് ജാമ്യം ലഭിച്ചത്.

NO COMMENTS