കോൺഗ്രസിൽ നിന്ന് കടുത്ത അവഗണന ; പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്.

18

തൃശൂർ : കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് കടുത്ത അവഗണനയെ തുടർന്ന്. കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവു മായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്. ബിജെപിയിൽനിന്ന് രാജ്യസഭാ അംഗത്വവും പാർട്ടിയിൽ വലിയ പദവിയും ലഭിച്ചതാ യാണ് വിവരം.സംഭവം അറിഞ്ഞ് കെ സി വേണുഗോപാൽ, കെ മുരളീധരൻ, പത്മജയുടെ ഭർത്താവ് വേണുഗോപാൽ തുടങ്ങിയവർ പത്മജയെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്നാണ് വിവരം.

ഡൽഹിയിൽ എത്തിയ പത്മജ ഇതുവരെ എഐസിസി ഓഫീസിൽ പോകാനും തയ്യാറായില്ല. ഇന്ന് ബിജെപി നേതാക്കളോടൊപ്പം വാർത്താ സമ്മേളനം നടുത്തുമെന്നാണറിയുന്നത്‌.കുറച്ച് നാളുകളായി കോൺഗ്രസ് നേതൃത്വത്തിൽനിന്ന് കടുത്ത അവഗണയാണ് ഉണ്ടാകുന്നതെന്ന് പത്മജ തൃശൂരിലെ അടുത്ത ആളുകളോട് പറഞ്ഞിരുന്നു. ബിജെപിയിലേക്ക് എന്ന സൂചനയും നൽകി.

NO COMMENTS

LEAVE A REPLY