സര്‍ക്കാര്‍ കര്‍ഷകരെ മറന്നെന്നു കെ.എം. മാണി

188

കോട്ടയം: ഓണക്കാലത്ത് എല്ലാ പെന്‍ഷനും നല്‍കിയപ്പോള്‍ കര്‍ഷകരെ സര്‍ക്കാര്‍ മറന്നെന്നു കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം. മാണി. കേരളാ കോണ്‍ഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കു കേരളാ കോണ്‍ഗ്രസ്(എം) നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.കുടിശിക തീര്‍ത്ത് ഉടന്‍ കര്‍ഷക പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. റബറിനു സമാനമായ വിലസ്ഥിരതാപദ്ധതി നാളികേരത്തിനും നെല്ലിനും നടപ്പാക്കണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന സംസ്ഥാനത്തെ 123 വില്ലേജുകള്‍ ഇപ്പോഴും പരിസ്ഥിതിലോല മേഖലയാണെന്നു കാണിച്ചു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പ്രതിഷേധാര്‍ഹമാണെന്നു കെ.എം.മാണി പറഞ്ഞു.
വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് അധ്യക്ഷത വഹിച്ചു. എം.പിമാരായ ജോസ് കെ. മാണി, ജോയ് ഏബ്രഹാം, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, ഡോ. എന്‍. ജയരാജ്, സംസ്ഥാന സെക്രട്ടറിമാരായ പി.ടി. ജോസ്, ജോസഫ് എം. പുതുശേരി, തോമസ് ചാഴിക്കാടന്‍, തോമസ് ജോസഫ്, തോമസ് ഉണ്ണിയാടന്‍, വിജി എം. തോമസ്, ഇ.ജെ. ആഗസ്തി എന്നിവര്‍ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY