ജിഷ്ണു പ്രണോയിയുടെ മരണം : സഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ നീട്ടി

193

തൃശൂര്‍• ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണക്കേസിലെ രണ്ടാംപ്രതി കോളജ് പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍റെ ജാമ്യാപേക്ഷ ജില്ലാ കോടതി ശനിയാഴ്ചത്തേക്കു മാറ്റി. ഇതേകേസില്‍ ഒന്നാം പ്രതി കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ ജാമ്യം നാളെ ഹൈക്കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് അടുത്ത പ്രവര്‍ത്തിദിവസം എന്ന നിലയില്‍ ശനിയാഴ്ചത്തേക്കു മാറ്റിയത്. കേസന്വേഷണത്തിന്റെ കേസ് ഡയറി കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥ കിരണ്‍ നാരായണനോടു കോടതി നിര്‍ദേശിച്ചു.

NO COMMENTS

LEAVE A REPLY