ക്രമസമാധാന പാലനത്തില്‍ കേരളത്തിന് ലഭിച്ച ദേശീയ അംഗീകാരം പലര്‍ക്കുമുള്ള ഉത്തരമെന്ന് ടി.പി.സെന്‍കുമാര്‍

173

തിരുവനന്തപുരം • ക്രമസമാധാന പാലനത്തില്‍ കേരളത്തിന് ലഭിച്ച ദേശീയ അംഗീകാരം പലര്‍ക്കുമുള്ള ഉത്തരമെന്ന് മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍. തനിക്കും ടീമംഗങ്ങള്‍ക്കും സര്‍ക്കാരിനും ലഭിച്ച അംഗീകാരമാണിതെന്നും സെന്‍കുമാര്‍. 2015-16 ലെ പുരസ്കാരമാണ് കേരളത്തിന് ലഭിച്ചത്. ജനങ്ങളില്‍ നിന്നും അകന്നല്ല താന്‍ പ്രവര്‍ത്തിച്ചത്. ജനങ്ങള്‍ക്ക് എല്ലാം അറിയാം. ഈ നേട്ടം മെച്ചപ്പെടുത്തണം. ക്രൂശിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടങ്കിലേ പൊലീസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവൂയെന്നും ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞു.