മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റെ അപകട മരണത്തിൽ ദുരൂഹത – വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

31

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ സംശയം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസി യേഷൻ സംസ്ഥാന പ്രസിഡന്റ് വൈശാഖ് സുരേഷ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നഗരത്തിലെ തിരക്കേറിയ ഭാഗത്താ ണ് ഇരുചക്ര വാഹന യാത്രികനായ പ്രദീപിനെ അജ്ഞാത വാഹനം ഇടിച്ചിട്ട് കടന്ന് കളഞ്ഞത്.

NO COMMENTS