ജമ അത്തെ ഇസ്ലാമി മതേതര സ്വഭാവമുള്ള സംഘടന – കെ മുരളീധരന്‍

25

കോഴിക്കോട്: ജമ അത്തെ ഇസ്ലാമി മതേതര സ്വഭാവമുള്ള സംഘടനയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതല്‍ അവര്‍ മത രാഷ്ട്രവാദമെന്ന നയം മാറ്റി. നിലവില്‍ മതേതര സ്വഭാവം ഉള്ളതിനാലാണ് ഈ തെരഞ്ഞെടുപ്പില്‍ അവരുമായി കൂട്ടുകൂടിയത്. ഇത് യുഡിഎഫിന് ഗുണം ഉണ്ടാക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. കണ്ണൂരിലും കോഴിക്കോട്ടെ ഉള്‍പ്രദേശങ്ങളിലും സി പി എം പ്രവര്‍ത്തകര്‍ യുഡിഎഎഫ് പ്രവര്‍ത്തകരെ ആക്രമിച്ചു. ഇത് എല്‍ ഡി എഫിന്റെ പരാജയ ഭീതിയിലാണ്.

പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുസരിക്കണം. ഇല്ലെങ്കില്‍ നടപടി എടുക്കും. ഇത് സ്വാഭാവികമാണ്. മുക്കത്തെ പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പിന് മുന്‍പേ പ്രശ്നങ്ങളുണ്ട്. യുഡിഎഫിന്റെ പിന്തുണയോടെ സംസ്ഥാനത്ത് ഒരു നഗരസഭയും ബിജെപി ഭരിക്കില്ല. കല്ലാമലയിലെ വിവാദവും വെല്‍ഫെയര്‍ പാര്‍ട്ടി വിവാദവും കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വെല്‍ഫെയര്‍ ബന്ധത്തെ എതിര്‍ത്ത കൊണ്ഗ്രെസ്സ് നേതാക്കളെ പാര്‍ട്ടി പുറത്താക്കി.

കോണ്‍ഗ്രസില്‍ ഇപ്പോഴും അതൃപ്തി പുകയുകയാണെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക തീരുമാനം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം പാടില്ലെന്നാണ്. കെസി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും ഇത് പരസ്യമായി വ്യക്തമാക്കിയതാണ്. എന്നാല്‍ പ്രാദേശികമായി നീക്കുപോക്കുണ്ടെന്ന് കെ മുരളീധരനും എംഎം ഹസനും നിലപാടെടുത്തിരുന്നു.

കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് തന്നെ സഖ്യമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഇത് കോണ്‍ഗ്രസിനുള്ളിലെ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ മുസ്ലീം വോട്ടുകളെ നല്ല രീതിയില്‍ ഏകോപിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സാധിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.

NO COMMENTS