കോളേജിലെ കുടിവെള്ളത്തിൽ മാലിന്യം കലർന്നിട്ടില്ലെന്ന്‌ പ്രിൻസിപ്പൽ പറയുന്നത്‌ പച്ചക്കള്ളം

6

കാസർകോട്‌ : വിദ്യാനഗറിലെ ജല അതോറിറ്റി ലാബിൽ ഇവർ നൽകിയ വെള്ളത്തിൽ മല വിസർജനത്തിൽ കാണുന്ന ഇ കോളി ബാക്ടീരീയ കലർന്നിട്ടുണ്ടെന്നും കാസർകോട് ഗവ. കോളേജിലെ കുടിവെള്ളത്തിൽ മാലിന്യം കലർന്നിട്ടില്ലെന്ന്‌ മുൻ പ്രിൻസിപ്പൽ എം രമ പറയുന്നത്‌ പച്ചക്കള്ളമാണെന്നും തെളിഞ്ഞു.

കോളേജിലെ വെള്ളത്തിൽ മാലിന്യം കലർന്നിട്ടുണ്ടെന്നും ഇതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റി പ്രിൻസിപ്പലിന്‌ പരാതി നൽകിയത്‌. വെള്ളത്തിൽ കുഴപ്പമില്ലെന്നും പരിശോധിച്ചതാണെന്നും അവർ പറഞ്ഞു. പിറ്റേദിവസം മാലിന്യം കലർന്ന വെള്ളം കുപ്പിയിൽ എടുത്തുപോയ വിദ്യാർഥികളെ ചേമ്പറിൽ പൂട്ടിയിട്ട്‌ ഇവർ പുറത്തുപോയി. പ്രതിഷേധിച്ച വിദ്യാർഥികളെ അസഭ്യം പറഞ്ഞു. വിദ്യാർഥികൾ കൊണ്ടുവന്നത്‌ പുറത്ത്‌ നിന്നുള്ള വെള്ളമാണെന്നും താൻ പരിശോധനക്ക്‌ നൽകിയ വെള്ളത്തിൽ ഒരു കുഴപ്പവുമില്ലെന്നുമാണ്‌ ഇവർ മാധ്യമങ്ങളോട്‌ പറഞ്ഞത്‌.

കഴിഞ്ഞ 21ന്‌ രമ നൽകിയ നൽകിയ വെള്ളത്തിന്റെ സാമ്പിളാണ്‌ ലാബിൽ പരിശോധിച്ചത്‌. വെള്ളിയാഴ്‌ചയാണ്‌ പരിശോധന ഫലം വന്നത്‌. ഇ കോളിക്ക്‌ പുറമേ കോളിഫോം ബാക്ടീരിയയും വലിയ അളവിൽ വെള്ളത്തിലുണ്ട്‌. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്‌ ഇവ രണ്ടും.

NO COMMENTS

LEAVE A REPLY