കടംവീട്ടാന്‍ അഞ്ചുമാസമായ കുഞ്ഞിനെ വിറ്റശേഷം, കുട്ടിയെ തട്ടിയെടുത്തെന്നു പരാതി നല്‍കിയ ദമ്പതികള്‍ അറസ്റ്റില്‍

199

കാന്‍പുര്‍ • കടംവീട്ടാന്‍ അഞ്ചുമാസമായ കുഞ്ഞിനെ വിറ്റശേഷം, കുട്ടിയെ തട്ടിയെടുത്തെന്നു പരാതി നല്‍കിയ ദമ്പതികള്‍ അറസ്റ്റില്‍. കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്കു ഹാരൂണ്‍ എന്ന ബിസിനസ്സുകാരനു വില്‍ക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇയാളെയും അറസ്റ്റ് ചെയ്തു.കുട്ടിയെ വിറ്റ കാര്യം മറച്ചുവയ്ക്കാനാണു ബാബു പുര്‍വ കോളനിനിവാസിയായ പിതാവ് ഖാലിദും ഭാര്യ സയിദയും പൊലീസില്‍ പരാതി നല്‍കിയത്. ഇവരുടെ വീട്ടില്‍നിന്ന് 60,000 രൂപയും കണ്ടെടുത്തു. കടം വീട്ടാന്‍ മറ്റൊരു മാര്‍ഗവും കാണാതെ വന്നപ്പോഴാണു കുട്ടിയെ വിറ്റതെന്നു മാതാവ് സയിദ പറഞ്ഞു.വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു ഇവരുടെ പരാതി.അഞ്ചു മക്കളുള്ളതില്‍ ഏറ്റവും ഇളയ കുട്ടിയെ ആണ് ഇവര്‍ വിറ്റത്.

NO COMMENTS

LEAVE A REPLY