ബം​ഗാളില്‍ ആരെങ്കിലും പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെങ്കില്‍ അത് മമതാ ബാനര്‍ജിയായിരിക്കും ; ബി ജെ പി ദിലീപ് ഘോഷ്.

137

കൊല്‍ക്കത്ത:സംസ്ഥാനത്ത് ബി ജെ പിയും തൃണമൂലും തമ്മില്‍ സംഘര്‍ഷം നടക്കുന്നതിന് ഇടയിലാണ് പഞ്ചിമ ബം​ഗാള്‍ ബി ജെ പി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന. ബം​ഗാളില്‍നിന്ന് ആരെങ്കിലും പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെങ്കില്‍, അത് മമതാ ബാനര്‍ജിയായിരിക്കുമെന്നും ബം​ഗാളില്‍നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയാകാന്‍ ത്രിണമൂണ്‍ കോണ്‍​ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയ്ക്ക് അവസരമുണ്ടെന്നും ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു.

മമത ബാനര്‍ജിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ഘോഷിന്റെ പരാമര്‍ശം. മമതയുടെ ആരോഗ്യത്തിനും ജീവിത വിജയങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. ബംഗാളിന്റെ വിധി മമതയുടെ വിജയത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും ദിലീപ് ഘോഷ് പറഞ്ഞു.മമതക്ക് ശേഷം ബംഗാളില്‍ നിന്ന് മറ്റാരെങ്കിലും പ്രധാനമന്ത്രിയാകാം. എന്നാല്‍ മമതയ്ക്ക് തന്നെയായിരിക്കും ഒന്നാമത്.

ജ്യോതി ബസുവായിരുന്നു പ്രധാനമന്ത്രിയാകേണ്ട ആദ്യ ബംഗാളുകാരന്‍. പക്ഷേ സി പി എം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. പ്രണബ് മുഖര്‍ജി ആദ്യത്തെ ബംഗാളിനിന്നുള്ള രാഷ്ട്രപതിയായി. ഇപ്പോള്‍ ബംഗാളില്‍നിന്നും പ്രധാനമന്ത്രിയ്ക്കുള്ള സമയമായിരിക്കുന്നുവെന്നും ഘോഷ് പറഞ്ഞു.

NO COMMENTS