ആക്രമണകാരികളായ നായ്ക്കളെ വളര്‍ത്തുന്നതു തടയാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

253

തിരുവനന്തപുരം: ആക്രമണകാരികളായ നായ്ക്കളെ വളര്‍ത്തുന്നത് തടയാന്‍ സമഗ്രമായ നിയമനിര്‍മാണ സാധ്യതയെക്കുറിച്ച്‌ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് വൈത്തിരിയില്‍ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ നായയുടെ കടിയേറ്റ് മരിച്ച സംഭവത്തില്‍ നിയമസഭയില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വയനാട്ടില്‍ തൊഴിലുറപ്പു തൊഴിലാളി വളര്‍ത്തു നായ്ക്കളുടെ കടിയേറ്റു മരിച്ച സംഭവത്തില്‍ ഉടമസ്ഥനെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വളര്‍ത്തു നായ്ക്കള്‍ക്ക് നിയമപ്രകാരമുള്ള ലൈസന്‍സ് ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നായ്ക്കളെ വളര്‍ത്താന്‍ നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടില്ല എന്നും വ്യക്തമായിട്ടുണ്ട്. ഒളിവിലുള്ള ഉടമസ്ഥനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS