അഫ്ഗാനിസ്ഥാനിലെ പൊലീസ് സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം ; എട്ട് മരണം

232

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയില്‍ പൊലീസ് സ്റ്റേഷന് നേരെ താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ എട്ട് മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്. ഏഴ് പോലീസുകാരും ചാവേറുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ എട്ട് പൊലീസുകാരും ഉള്‍പ്പെടുന്നുണ്ട്. പൊലീസ് സ്റ്റേഷനിലേക്ക് ഭീകരര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. സ്‌ഫോടനത്തില്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പ്രവിശ്യ പൊലീസ് തലവന്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

NO COMMENTS