ചെന്നൈയ്ന്‍ എഫ്.സി – നോര്‍ത്ത് ഈസ്റ്റ് യുണെെറ്റഡ് മത്സരം സമനിലയില്‍

242

ചെന്നൈ: ചെന്നൈയ്ന്‍ എഫ്.സിയെ നോര്‍ത്ത് ഈസ്റ്റ് യുണെെറ്റഡ് സമനിലയില്‍ പിടിച്ചു. മൂന്നു തവണയും ചെന്നൈയ്ന്‍ നേടിയ ലീഡ് മറികടന്നാണ് നോര്‍ത്ത് ഈസ്റ്റ് സെമി പ്രതീക്ഷ നിലനിര്‍ത്തി. ചെന്നൈയ്നായി ഡുഡു ഹാട്രിക് നേടിയപ്പോള്‍ നിക്കോളാസ് വെലസിന്റെ ഇരട്ട ഗോളിലൂടെയും ഇഞ്ചുറി ടെെമില്‍ സൗവിക് ഘോഷ് നേടിയ ഗോളിലൂടെയും നോര്‍ത്ത് ഈസ്റ്റ് സമനില പിടിക്കുകയായിരുന്നു. വിജയത്തോടെ സെമിഫെെനലിലേക്കുള്ള ടിക്കറ്റുറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുടീമുകളും കളിക്കാനിറങ്ങിയത്. 34ാം മിനിറ്റില്‍ മെഹ്റാജുദ്ദീന്‍ വാഡു നല്‍കിയ ഒരു ക്രോസ്സ് ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ച്‌ ഡുഡു ചെന്നൈയ്ന് മുന്‍തൂക്കം നല്‍കുകയും ചെയ്തു. എന്നാല്‍ നാല് മിനിറ്റിന് ശേഷം നോര്‍ത്ത് ഈസ്റ്റ് അതേ നാണയത്തില്‍ മറുപടി നല്‍കി. അര്‍ജന്റെെന്‍ സ്ട്രെക്കര്‍ നിക്കോളാസ് വെലസിന്റെ മനോഹരമായൊരു ഷോട്ടിലൂടെ നോര്‍ത്ത് ഈസ്റ്റ് ഒപ്പമെത്തി.
എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ചെന്നെെയ്ന്‍ 46, 81 മിനിറ്റുകളില്‍ ഡുഡുവിലൂടെ വീണ്ടും ലീഡ് പിടിച്ചു. 46ാം മിനിറ്റില്‍ ജെറിയുടെ ക്രോസ്സില്‍ നിന്നാണ് ഡുഡു രണ്ടാം ഗോള്‍ നേടിയത്. 81ാം മിനിറ്റില്‍ ബോക്സിനുള്ളിലെ ആശയക്കുഴപ്പവും ഭാഗ്യവും വീണ്ടും ഡുഡുവിന്റെ തുണയ്ക്കെത്തിയപ്പോള്‍ ഐ.എസ്.എല്‍ മൂന്നാം സീസണിലെ രണ്ടാം ഹാട്രിക് ഡുഡു സ്വന്തം പേരില്‍ കുറിക്കുകയായിരുന്നു.46ാം മിനിറ്റില്‍ ചെന്നൈയ്ന്‍ ലീഡെടുത്തപ്പോള്‍ 51ാം മിനിറ്റില്‍ നിക്കോളാസ് വെല്സ് വീണ്ടും നോര്‍ത്ത് ഈസ്റ്റിന്റെ തുണയ്ക്കെത്തി. എന്നാല്‍ 81ാം മിനിറ്റിലെ ഗോളിന് നോര്‍ത്ത് ഈസ്റ്റ് പകരം വീട്ടിയത് ഇഞ്ചുറി ടെെമിലായിരുന്നു. ഇത്തവണ സൗവിക് ഘോഷാണ് ഗോള്‍ നേടിയതെങ്കിലും ലക്ഷ്യത്തിലേക്കുള്ള വഴി തുറന്നത് നിക്കോളാസ് വെലസ് തന്നെയായിരുന്നു. തല കണക്കാക്കി വന്ന വെലസിന്‍റെ കോര്‍ണര്‍ കിക്ക് ലക്ഷ്യം തെറ്റിക്കാതെ സൗവിക് വലയിലെത്തിച്ചു.ചെന്നെെ്യ്ന്‍ 3-3 നോര്‍ത്ത് ഈസ്റ്റ്. മത്സരം സമനിലിയില്‍ പിരിഞ്ഞത് ചെന്നൈയ്നെ സംബന്ധിച്ച്‌ ക്ഷീണമാണ്. സമനിലയോടെ 15 പോയിന്റുമായി ചെന്നെെയ്ന് ഏഴാം സ്ഥാനത്ത് തന്നെ തുടരേണ്ടി വന്നു. ഇനി സെമിയിലെത്താനുള്ള സാധ്യത വിരളമാണ്. അതേ സമയം 15 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

NO COMMENTS

LEAVE A REPLY