കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതികൾ മുന്നിട്ടിറങ്ങണം – ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു

22

കാസറഗോഡ് : പ്രാദേശിക തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ പഞ്ചായത്ത് – മുൻസിപ്പൽ തല ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതികൾ നേതൃത്വം നൽകണമെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ഐ ഇസി കോവിഡ് 19 ജില്ലാതല കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ. കോവിഡ് പ്രതിരോധത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശക്തമായ ഇടപെടൽ ഉണ്ടാകണം.

മാഷ് പദ്ധതിയിലെ അധ്യാപകര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ സെക്ടറൽ മജിസ്ട്രേട്ടു മാർ എന്നിവരെ ഉള്‍പ്പെടുത്തി പ്രാദേശിക തലത്തിൽ സ്ഥിരം സമിതി ചെയർപേഴ്സൺ മാർ പ്രാദേശിക നേതൃത്വം നൽകണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പഞ്ചായത്തു മെമ്പർമാർ വാർഡ്തല ജാഗ്രത സമിതികൾ ശക്തമാക്കണം. ഇതര ജില്ലകളിൽകോവിഡ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്ന് വരുന്നവരുടെ റൂം ക്വാറന്റീൻ ഉറപ്പു വരുത്തണം.

വ്യാപാര സ്ഥാപനങ്ങളിൽ മാസ്കും ഗ്ലൗസും ധരിക്കുന്നത് ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നുവെന്ന് ഉറപ്പു വരുത്തും. ജില്ല കോവിഡ് പ്രതിരോധത്തിൽ തുടരുന്ന ജാഗ്രത കാത്തുസൂക്ഷിക്കണമെന്ന് കളക്ടർ പറഞ്ഞു.

സ്‌കൂളുകള്‍ തുറന്നതിനാല്‍ മാഷ് പദ്ധതിയില്‍ കൂടുതല്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തും.

ട്യൂഷന്‍ സെന്ററുകളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും.കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.വിദ്യാലങ്ങളില്‍ പാലിക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ ട്യൂഷന്‍ സെന്ററുകളിലും പാലിക്കണം. കോവിഡ് മാനദണ്‌ഡങ്ങ പാലിക്കാത്ത ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു വീഡിയോ കോൺഫറൻസിലൂടെ ചേർന്ന

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, എഡിഎം എന്‍ ദേവിദാസ് ഐ ഇ സി കോർഡിനേഷൻ കമ്മിറ്റി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ , ജില്ല മാസ്മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് ഡപ്യൂട്ടി മാസ് മീഡിയ ഓഫീസർ സയന, മാഷ് പദ്ധതി ജില്ലാ കോർഡിനേറ്റർ ദിലീപ് കുമാർ കോർഡിനേറ്റർമാരായ വിദ്യ പി സി കെ ജി മോഹനൻകേരള സാമൂഹിക സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ ജിഷോ ജെയിംസ് ശുചിത്വ മിഷൻ അസി. കോർഡിനേറ്റർ പ്രേമരാജൻ ഐ സി ഡി എസ് ഹെഡ് അക്കൗണ്ടന്റ് രജീഷ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS